CBKMGHSS പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ -ബ്ളോഗിലേക്ക് സ്വാഗതം

ബാച്ച് Photos Add ചെയ്യുന്നതിന്നും cbkmpoorvavidyarthi@gmail.com ഇമെയിൽ വിലാസത്തിൽ Photos മെയിൽ ചെയ്യാവുന്നതാണ്‌

******

Wednesday, 2 March 2016

മറക്കില്ല ഞാൻ പഠിച്ച വിദ്യാലയം നമ്മുടെ വിദ്യാലയം....അത് ഒരു തിരിച്ചുപോക്കാണ് ...


കച്ചവട സംസ്കാരത്തിന്റെ കാപട്യത്തിൽ ഇന്ന് വിദ്യാഭ്യാസവും അകപെട്ടു. വിലകൊടുത്തു വാങ്ങേണ്ട വസ്തുക്കളുടെ ഗണത്തിലേക്ക് ഇന്ന് വിദ്യാഭ്യാസവും മാറിയിരിക്കുന്നു. ഏറ്റവും വിലകൂടിയ വിദ്യാഭ്യാസം ഏററവും നല്ലത് ഈ രീതിയിൽ വിദ്യാഭ്യാസവും നെറികെട്ട കച്ചവടമായി മാറിയിരിക്കുന്നു. 100 പൊതു വിദ്യാലയങ്ങൾ തുറക്കുബോൾ 10 ജയിൽ മുറികൾ അടച്ചു്പൂട്ടുന്നു.

 ഇന്ന് പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടുബോൾ പകരം തുറക്കുന്നത് തലവരിപണവും, മാസപിരിവും,കായ്ക്കുന്ന പണത്തിന്‍റെ ഭാണ്ഡകെട്ടുകൾ സൂക്ഷിക്കുവാനുള്ള പത്തായപുരകൾ മാത്രമാണ്,അവിടെ പഠിപ്പിക്കുന്നത് ജീവിതമല്ല സഹവർത്തിത്വം അല്ല സംസ്കാരം അല്ല പകരം ഭാവിയിൽ ഒരു കോഴിയെ വാങ്ങാൻ 2 കെട്ട് നോട്ടുമായി ചന്തയില്‍ പോകേണ്ട ഒരു ലോകത്ത് മക്കളെ ഒരു മാസം 100 കെട്ട് നോട്ട് സമ്പാധിക്കുവാനുള്ള യന്ത്രങ്ങള്‍ ആക്കുന്നതിനായുള്ള മാതാപിതാക്കളുടെ പണക്കൊതി മാത്രമാണ്.അവസാനം ആ പണം കൊണ്ട് നിങ്ങളും വാർദ്ധഗ്യത്തിൻ്റ അഗതി മന്ദിരങ്ങളിൽ അനഥരായി കഴിയേണ്ടി വരും .. ഈ സമൂഹത്തിൽ മക്കളാൽ തെരുവില്‍ ഉപേക്ഷിക്കുന്ന വൃദ്ദ മാതാപിതാക്കള്‍ അതുപോലെതന്നെ തന്നെയാണ് നിങ്ങള്‍ അവഗണിക്കുന്ന പെതുവിദ്യാലയവും ...
 മറക്കില്ല ഞാൻ പഠിച്ച വിദ്യാലയം നമ്മുടെ വിദ്യാലയം....അത് ഒരു തിരിച്ചുപോക്കാണ് ...ബാല്യത്തിലേക്ക് താലോലിക്കുന്ന മധുര സ്മരണകളിലേക്ക് കൌമാരാത്തിലേക്ക് അദ്യ പ്രണയത്തിലേക്ക്, യൂസഫ് മാഷിന്റെ ചൂരലിൻ്റെ ചൂടിലേക്ക്,അന്നകുട്ടി ടീച്ചറിന്റ മലയാളം പദ്യത്തിലേക്ക് അക്ഷരങ്ങള്‍ ചിത്രങ്ങൾ ആക്കുന്ന രാധാക്ഷണൻ സാറിന്‍റെ മാസ്മരിക ട്രോയിംഗ് ക്ളാസിലേക്ക്..മറക്കില്ല ചരിത്രം പഠിച്ച കുമാരി ടീച്ചറെ,കീറിയ ഷർട്ട് ഇട്ടുവരുന്ന പ്രിയ കൂട്ടുകാരൻ വിനോദിനെ,പാട്ടുകാരൻ ഉമേഷിനെ ,സ്കൂൾ വിടാൻ കൂട്ടമണിഅടിക്കുന്ന കുട്ടേട്ടനെ,,നട്ടുഉച്ചക്ക് തീ വെയിലത്ത് പൂഴിമണൽ പറത്തുന്ന പാലക്കാടൻ കറ്റിൻ്റെ ഊഷ്മളമായ ആലിംഗനളിൽ ഓടി കളിച്ച ആ മൈതാനത്തെ ,പിന്നീടു് വിയർത്തൊലിച്ച് വന്നിരുന്ന ക്ലാസ്സ് മുറികളെ , മറക്കില്ല ഞാൻ മരിക്കുവോളം, ...

Arunkumar A K
 OLD STUDENT
C.B.K.M.P.H.S.S

No comments:

Post a Comment